ചൊവ്വാഴ്ച, ഓഗസ്റ്റ് 23, 2011

കവിത

ചുമട്ടുകാരി
ഉടല്‍ജീവിതം ഭാരമാകുന്ന ഓരോ സ്ത്രീക്കും ..ഉടല്‍ ഭാരമാകുന്ന ഓരോ സ്ത്രീയും ചുമട്ടുകാരികള്‍ മാത്രമാണ് .
ചുമടുമായവള്‍...
സ്വന്തം ചുമടുമായവര്‍ -
ഉടലുഭേദിച്ചു തെറിച്ചുനില്‍ക്കുന്ന
കുപിതകൌമാരം
കനത്ത ചുമടായി വരിഞ്ഞുചുറ്റുന്നു.

കുളിച്ചുശുദ്ധയായ് തിരിച്ചുപോരുമ്പോള്‍
തിണര്‍ത്തരക്തത്തിന്‍ മണല്ത്തരികളി -
ന്നരികത്തുനിന്നു വിളിച്ചു ചൊല്ലുന്നു :
ഉടലെഴുത്തെല്ലാം കനമായ് നില്‍ക്കുമ്പോള്‍
ചുമടുകളെത്ര നിനക്കിത്എല്ക്കുവാന്‍ .
അടുക്കളച്ചുമ,ടകത്തളച്ചുമ,ടടര്‍ന്നജീവിത-
ചുമടുകളെത്രയവശേഷിക്കുന്നു.
ചുമടിതെങ്ങനെ യിറക്കിവെച്ചിടും!
അടുത്ത ജന്മത്തില്‍ ചുമടൊഴിയുമോ?
പിറവിയില്ത്തന്നെ ഞെരിഞ്ഞോടുങ്ങുമോ?


14 അഭിപ്രായങ്ങൾ:

  1. ഇന്നത്തെ അവസ്ഥയുടെ ഒരു നേര്‍കാഴ്ച ..നന്നായി അജേഷ് മാഷേ.....

    മറുപടിഇല്ലാതാക്കൂ
  2. അജേഷെ,
    ബ്ളോഗ് കണ്ടു.വായിക്കുന്നു.കൂട്ടത്തില്‍ വിക്ടേഴ്സില്‍ പൊട്ടന്‍ തെയ്യവും..,
    പൊലിക......പൊലിക........
    സ്നേഹത്തോടെ,
    പുന്നത്തിരിയന്‍

    മറുപടിഇല്ലാതാക്കൂ
  3. valare nalla kavithayanu. ennathe strikalude avastha ithil kanam .

    മറുപടിഇല്ലാതാക്കൂ
  4. അജേഷെ,
    ബ്ളോഗ് കണ്ടു.കവിത വായിച്ചു.നന്നായിട്ടുണ്ട്.ആശംസകള്‍.
    Jayadevan.C
    IT @ SCHOOL PROJECT

    മറുപടിഇല്ലാതാക്കൂ
  5. സ്വന്തം ശരീരം ചുമടായി മാറുമ്പോള്‍!!!
    നല്ല ചിന്ത.

    മറുപടിഇല്ലാതാക്കൂ